ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്ത യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍
ചെങ്ങന്നൂര്‍: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു.
മുളക്കുഴ കാരയ്ക്കാട് വൈശാഖ് ഭവനത്തില്‍ അര്‍ജുനന്‍(29), കൊച്ചേത്ത് മേലേതില്‍ എസ് സുനീഷ്(28), ആര്‍ കെ നിലയത്തില്‍ വിഷ്ണു(അഖില്‍-31)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ഓണാഘോഷ പരിപാടി നടക്കുന്നിടത്ത് യുവാക്കളെത്തി ബൈക്ക് റേസിങ് നടത്തി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നില്‍ക്കുന്നിടത്ത് ബൈക്ക് റേസിങ് നടത്തിയതിനെ യുവതി ചോദ്യം ചെയ്തു.
ഇതോടെ യുവാക്കള്‍ ക്ഷുഭിതരായി. ഭയന്ന യുവതി വീട്ടില്‍ കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം ഇവരെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ കാരയ്ക്കാടിന് സമീപത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു