മന്ത്രി റോഷി അഗസ്റ്റിനു കുവൈത്തിൽ പൗരസ്വീകരണം – ‘സ്നേഹനിലാവ്’
കുവൈറ്റ് സിറ്റി: രാമപുരം അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിൽ എത്തിച്ചേരുന്ന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനു പ്രവാസി കേരള കോൺഗ്രസ് (M) ന്റെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം ഒരുക്കുന്നു
സെപ്റ്റംബർ 23 നു വൈകിട്ട് 6:30 നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പ്രസ്തുത ‘സ്നേഹനിലാവ്’ ൽ ജാതി മത കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി കുവൈറ്റിലെ എല്ലാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികളായ അഡ്വ. സുബിൻ അറക്കൽ, ജോബിൻസ് ജോൺ, സുനിൽ തൊടുക എന്നിവർ അറിയിച്ചു. മലയാളികൾക്കെല്ലാം ഓണക്കാല നന്മകൾ നേരുന്നതോടൊപ്പം മന്ത്രി ശ്രീ. റോഷി അഗസ്റ്റിനെ ശ്രവിക്കുന്നതിനായി ഏവരെയും ‘സ്നേഹനിലാവ്’ ലേക്ക് സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു
Facebook Comments Box