Kerala News

കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കൺവെൻഷൻ പ്രവീണിനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു

Keralanewz.com

വൈക്കം: നീതിക്കും നേരിനും വേണ്ടി നിർഭയം നിലകൊള്ളുന്നതിനൊപ്പം സമൂഹത്തിന് ദിശാബോധം നൽകുവാനും മാധ്യമ പ്രവർത്തകർക്ക് കഴിയണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ (Jomwa) സംസ്ഥാന പ്രസിഡന്റും മുതിർന്ന മാധ്യമ പ്രവർത്തകനുമായ തോമസ് കുളവട്ടം പറഞ്ഞു. തലയോലപറമ്പ് കെ. ആർ ഓഡിറ്റോറിയത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണങ്ങൾ, പ്രവർത്തന റിപ്പോർട്ട് പൊതുചർച്ച ഏന്നിവയ്ക്ക് ശേഷം സിനിമാ സംവിധായകനും മുൻ മാധ്യമപ്രവർത്തകനുമായ ബി. സി. മേനോൻ മുഖ്യപ്രഭാഷണം നടത്തി

ജില്ലാ ഭാരവാഹികളായി കെ. പ്രവീൺ ഭാസ്ക്കർ (പ്രസിഡന്റ്) വൈക്കം , ശ്യാം (ഏരുമേലി ), ശ്രീജാ മനോഹർ (വൈക്കം) – ( വൈസ് പ്രസിഡന്റുമാർ) സിനു മോഹൻ പാലാ. ( സെക്രട്ടറി) ബിപിൻ മാടപ്പള്ളി (ട്രഷറർ) വിപിൻ രാജു (മുണ്ടക്കയം) മനോജ് മറ്റമുണ്ടയിൽ (കാഞ്ഞിരപ്പള്ളി) ജോയിന്റ് സെക്രട്ടറിമാർ ) ഏന്നിവരെ തിരഞ്ഞെടുത്തു. അബിൻ ഷാ ആസാദ് മOത്തിൽ, അനീഷ് മണി. സജീഷ് , ബോസ് ഭാവന ഏന്നിവരെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെട്ട 21 അംഗ ജില്ലാ കമ്മിറ്റിയേയും ജില്ലാ കൺവെൻഷൻ തിരഞ്ഞെടുത്തു

Facebook Comments Box