Kerala News

അധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു

Keralanewz.com

പത്തനംതിട്ട: മൈലപ്ര സേക്രഡ് ഹാര്‍ട്ട് നഴ്സറി സ്കൂളില്‍ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു.

അരീക്കക്കാവ് കരിപ്പോണ്‍ പുത്തന്‍വീട്ടില്‍ തോമസിന്റെ ഭാര്യ സാറാമ്മയാണ് (മിനി 47) മരിച്ചത്.

രാവിലെ 10.10ന് സ്കൂളിലെ പ്രാര്‍ഥന കഴിഞ്ഞ് കുട്ടികളുടെ ഹാജര്‍ എടുത്തുകൊണ്ടിരിക്കുമ്ബോഴാണ് അധ്യാപിക കുഴഞ്ഞു വീണത്. ഉടനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം നാളെ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മണിയാര്‍ പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ് ഭര്‍ത്താവ് തോമസ്. മക്കള്‍: മാത്യു കെ ടോം, ഇവാനിയോസ് തോമസ് (വിദ്യാര്‍ഥികള്‍)

Facebook Comments Box