Fri. Apr 19th, 2024

പ്രിയങ്ക ഗാന്ധിയും ‘ഭാരത് ജോഡോ യാത്ര’യില്‍ സന്നിഹിതയാകും, പങ്കെടുക്കാന്‍ പ്രിയങ്ക കേരളത്തിലെത്തുന്നു

By admin Sep 21, 2022 #news
Keralanewz.com

ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് എത്തുന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.

പ്രിയങ്ക ഗാന്ധി യാത്രയില്‍ അണിചേരും. കേരളത്തില്‍ വച്ച്‌ യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും ജയ്റാം രമേശ് വ്യക്തമാക്കി.

ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി.

അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊച്ചിയില്‍ സച്ചിന്‍ പൈലറ്റും അണി ചേര്‍ന്നു. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് താത്പര്യമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പി.സി.സികള്‍ വഴി എ.ഐ.സി.സിയെ അറിയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച്‌ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി

Facebook Comments Box

By admin

Related Post