Sat. May 4th, 2024

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിഡീപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

By admin Sep 24, 2022 #news
Keralanewz.com

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ പോക്സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്ബില്‍ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിഡീപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്രസയില്‍ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോളായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

Facebook Comments Box

By admin

Related Post