Fri. May 17th, 2024

കുടയത്തൂർ വയനക്കാവിൽ പുതിയ പാലം നിർമ്മിക്കണം;യൂത്ത്ഫ്രണ്ട് (എം)

By admin Sep 26, 2022 #news
Keralanewz.com

തൊടുപുഴ:കുടയത്തുർ -ആലക്കോട് പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന സഞ്ചാരമാർഗ്ഗമായ വയനക്കാവ് പാലം പുനർ നിർമ്മിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് എം ആലക്കോട്-കുടയത്തൂർ മണ്ഡലം കമ്മിറ്റി കളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിനോദ സഞ്ചാര വികസന സംവാദ സദസ്സ് ആവശ്യപ്പെട്ടു. വിനോദ സഞ്ചാര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രദേശമായി കുടയത്തൂർ മേഖല മാറികഴിഞ്ഞു.

സിനിമാപ്രവർത്തകരുടെ ഇഷ്ട ലൊക്കേഷൻ ആണ് കുടയത്തൂരും പരിസരപ്രദേശങ്ങളും.ഈ മേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി അടിയന്തരമായി ഗതാഗത യോഗ്യമാക്കണം, കൂടാതെ സന്ദർശകർക്കായി അടിസ്ഥാന സൗകര്യങ്ങൾ പ്രകൃതി യ്ക്ക് ദോഷം വരുത്താതെ നടപ്പാക്കണം.ഈ വിഷയത്തിൽടൂറിസം,ജലവിഭവ വകുപ്പുകൾ സംയുക്തമായി പ്രോജക്ട് തയ്യാറാക്കി.ഈ മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംവാദ സദസ്സ് ആവശ്യപ്പെട്ടു.ഷെൽസ് ഉള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് കരിമ്പാനി സംവാദ സദസ്സ് ഉദ്ഘാടനം ചെയ്തു. മാത്യു വാരിക്കാട്ട്, തോമസ് മൈലാടുർ , സാബു തെങ്ങുംപിള്ളി, ഷിബു ഈപ്പൻ, റോയ്സൺ കുഴിഞ്ഞാലിൽി അനു ആൻറണി, ജോസ് മിറ്റത്തിലാനി, ലൂയിസ്, സണ്ണി ഓടയ്ക്കൽ, ഷെൽബി മുല്ലൂരാത്ത്, ജോയി തോട്ടക്കര, ബോബി കല്ലിടുക്കിൽ , സണ്ണി കിഴക്കേടം, സാജു മേത്തിരേട്ട് , ദേവസ്യാച്ചൻ വലിയ കുന്നത്ത് ,പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post