Kerala News

പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കൊച്ചി തേവരയിലെ ദന്തഡോക്ടര്‍ അറസ്റ്റില്‍

Keralanewz.com

കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റല്‍ ഹോസ്പിറ്റലില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ ഡോ.

ജോണ്‍സണ്‍ പീറ്റര്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയുടെ പിതാവിന്റെ പരാതിയില്‍ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ പല്ലില്‍ കമ്ബിയിടുന്നതിന്റെ ഭാഗമായി ഇയാളുടെ ഡെന്റല്‍ ക്ലീനിക്കില്‍ സ്ഥിരമായി വന്നിരുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്‍ശ്ശിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തു.

ആദ്യമൊന്നും അസ്വാഭാവികത തോന്നാതിരുന്ന കുട്ടിക്ക് പിന്നീട് ഇയാളുടെ പ്രവര്‍ത്തിയില്‍ അസ്വസ്ഥതയുണ്ടായി.

പിന്നീട് ഇയാള്‍ ശരീരത്തില്‍ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം കാട്ടിയതോടെയും മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിതാവ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മൊഴി ഞെട്ടിക്കുന്നതായിരുന്നു എന്നാണ് സൗത്ത് പൊലീസ് പറയുന്നത്. സ്നേഹം കാട്ടിയാണ് കുട്ടിയോട് അടുത്ത് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്.

കുടുംബ സുഹൃത്തായതിനാല്‍ മകളെ ഒറ്റക്ക് ക്ലീനിക്കിലേക്ക് വിടുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് ഇയാള്‍ ചൂഷണം ചെയ്തത്.

കൊച്ചി നഗരത്തിലെ പ്രമുഖ റേഡിയോ ജോക്കിയുടെ ഭര്‍ത്താവാണ് പ്രതി

Facebook Comments Box