ഡൽഹി: കശ്മീരിലെ ജയിൽ മേധാവിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഹേമന്ത് ലോഹിയ ജമ്മുവിലെ വസതിയിൽ കൊല്ലപ്പെട്ടു. വീട്ടു ജോലിക്കാരൻ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണു ആദ്യ നിഗമനം.ശ്വാസം മുട്ടിച്ചു കൊന്ന ശേഷം പൊട്ടിയ കുപ്പികൊണ്ട് കഴുത്തിൽ
കുത്തിയ നിലയിലാണ് മൃതദേഹം.
കാണാതായ വീട്ടു ജോലിക്കാരനായി തെരച്ചിൽ തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നു ദിവസ പര്യടനത്തിനായി ജമ്മുവിൽ എത്തിയ
ദിവസമാണ് കൊലപാതകം നടന്നിരിക്കുന്നത്.അതിനാൽ തന്നെ ഊർജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രണ്ടു മാസം മുൻപാണ് അദ്ദേഹംജയിൽ മേധാവി ആയി ചുമതല ഏറ്റത്
Facebook Comments Box