Kerala News

ബൈക്കിന് കുറുകെ ചാടിയ പശുവിന്റെ കൊമ്ബുകുത്തിക്കയറി യുവാവ് മരിച്ചു; ​ബൈക്കിടിച്ച്‌ പശുവും ചത്തു

Keralanewz.com

പാലക്കാട് : പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ പശു വാഹനത്തിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത്(22) ആണ് മരിച്ചത്. പശുവിന്റെ കൊമ്ബ് ശരീരത്തില്‍ കുത്തിക്കയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഉടന്‍ ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വളളുവനാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്ക് ഇടിച്ച്‌ പശുവും ചത്തു

Facebook Comments Box