Fri. Apr 26th, 2024

സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ് വൈകും; കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ എന്ന് സിനിമാ സംഘടനകള്‍

By admin Jul 18, 2021 #news
Keralanewz.com

തിരുവനന്തപുരം: ചിത്രീകരണം തുടങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ് തുടങ്ങാന്‍ വൈകും. കോവിഡ് പശ്ചാത്തലത്തലത്തില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രം ഷൂട്ടിങ് പുനരാരംഭിച്ചാല്‍ മതിയെന്ന് സിനിമാ സംഘടനകള്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ ഫെഫ്കയെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും സിനിമാ സംഘടനകളുടെ യോഗം ചുമതലപ്പെടുത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരിശോധിച്ച സിനിമകള്‍ക്ക് മാത്രമേ ഇനി ചിത്രീകരണം നടത്താന്‍ അനുമതി നല്‍കുകയുള്ളൂ. പീരുമേട്ടില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശം നല്‍കി.  സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ അറിയിച്ചത്. ഒരുഡോസെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് ഷൂട്ടിങ് സമയത്ത് പ്രവേശിക്കാന്‍ അനുമതിയുള്ളത്

Facebook Comments Box

By admin

Related Post