Sat. Apr 27th, 2024

കോട്ടയം ഡിസിസിയുടെ എതിര്‍പ്പിനെ അവഗണിച്ച്‌ ഈരാറ്റുപേട്ടയില്‍ വര്‍ഗീയവിരുദ്ധ സമ്മേളനത്തില്‍ ഉദ്ഘാടകനായി ശശി തരൂരിനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച്‌ യൂത്ത് കോണ്‍ഗ്രസ്.

Keralanewz.com

ഡിസിസിയുടെ എതിര്‍പ്പിനെ അവഗണിച്ച്‌ ഈരാറ്റുപേട്ടയില്‍ വര്‍ഗീയവിരുദ്ധ സമ്മേളനത്തില്‍ ഉദ്ഘാടകനായി ശശി തരൂരിനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച്‌ യൂത്ത് കോണ്‍ഗ്രസ്.ഡിസംബര്‍ മൂന്നിന് നടക്കുന്ന പരിപാടിയില്‍ തരൂര്‍ പങ്കെടുക്കുന്നതില്‍ ഡിസിസിയുടെ എതിര്‍പ്പ് പ്രസിഡന്റ് നാട്ടകം സുരേഷ് കെപിസിസിയെ അറിയിച്ചിട്ടുണ്ട്. തരൂരിന്റെ മലബാര്‍ പര്യടനത്തിന്റെ പേരില്‍ പലതട്ടിലായ കോണ്‍ഗ്രസിന് കോട്ടയത്തെ ഭിന്നത പുതിയ തലവേദനയായി. ഈരാറ്റുപേട്ടയിലെ സമ്മേളനത്തിന്റെ പോസ്റ്ററില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ ഒഴിവാക്കിയതും വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്

Facebook Comments Box

By admin

Related Post