Kerala News

കോവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ ആഘോഷമാക്കിയ കിറ്റിന്‍റെ വില നമ്മുടെ പേരക്കുട്ടികള്‍ നല്‍കേണ്ട സാമ്ബത്തിക അരക്ഷിതാവസ്ഥയാണു സംസ്ഥാനത്തെന്നു ശശി തരൂര്‍ .

Keralanewz.com

കള്ളു വിറ്റുകിട്ടുന്ന എക്‌സൈസ് നികുതികൊണ്ടു സംസ്ഥാനത്തിന് എത്രകാലം മുന്നോട്ടുപോകാനാവും. യുഎസില്‍ രണ്ടുദിവസംകൊണ്ട് ബിസിനസ് തുടങ്ങാന്‍ സാധിക്കുമെങ്കില്‍ കേരളത്തിലത് 248 ദിവസമാണെന്നും കൊച്ചിയില്‍ ഓള്‍ ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.

സ്വകാര്യസ്ഥാപനങ്ങളായിരിക്കും ഇനി തൊഴില്‍ദാതാക്കളെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഇപ്പോള്‍ കൂട്ടപ്പിരിച്ചുവിടലില്‍ ആണ്. അതേസമയം സ്വകാര്യമേഖലയിലെ കമ്ബനി റോക്കറ്റ് വിക്ഷേപണം നടത്തിയതും നമ്മള്‍ കണ്ടു. ഒരു ഭാഗത്തു പിരിച്ചുവിടല്‍ നടക്കുമ്ബോള്‍ മറുഭാഗത്ത് പ്രതീക്ഷിക്കാത്ത മേഖലകളിലേക്ക് സ്വകാര്യമേഖല കടക്കുന്നതായും തരൂര്‍ ചൂണ്ടിക്കാട്ടി.

പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡോ. എസ്.എസ്. ലാല്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, എംല്‍എമാരായ മാത്യുകുഴല്‍ നാടന്‍, ടി.ജെ.വിനോദ്, റോജി എം.ജോണ്‍, ഉമാതോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥന്‍, സൂധീര്‍ മോഹന്‍, എം.എസ്. ധന്യരവി, ഫസലുറഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Facebook Comments Box