ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ ക്രിസ്തുമസിന് മധുരവുമായി ബി.ജെ.പി
ഹിന്ദുപാര്‍ട്ടിയെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബി.ജെ.പി. ക്രൈസ്തവരെ ആകര്‍ഷിക്കുകയെന്ന പുതുതന്ത്രവുമായാണിപ്പോള്‍ രംഗത്ത് വരുന്നത്.
ഇതിന്റെ ഭാഗമായി ഇത്തവണ ക്രിസ്തുമസിന് സമ്മാനവും മധുരവുമായി ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിക്കും.
സംസ്ഥാനത്തെ ക്രൈസ്തവവിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളില്‍ നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശിച്ച് സ്നേഹസമ്മാനമെത്തിക്കാനാണ് തീരുമാനം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.
Facebook Comments Box