Sports

പെലെ അന്തരിച്ചു, വിട പറഞ്ഞത് കാല്‍പ്പന്തുകളിയുടെ രാജാവ്

Keralanewz.com

ഒരു തലമുറയുടെ കാല്‍പ്പന്തുകളിയുടെ രാജാവായിരുന്ന ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ അന്തരിച്ചു.

82 വയസായിരുന്നു, അര്‍ബുദ ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. സാവോപോളയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഡ്സണ്‍ അരാന്റസ് ദോ നസിമെന്റോ എന്നായിരുന്നു പെലെയുടെ മുഴുവന്‍ പുേര്, ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പ് നേടിയ താരമായിരുന്നു പെലെ. 1958, 1962, 1970 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലാണ് പെലെ അംഗമായിരുന്നത്.

Facebook Comments Box