കള്ളുഷാപ്പിൽ ആക്രമണം , പ്രതികൾ അറസ്റ്റിൽ
ഏറ്റുമാനൂർ . കള്ളുഷാപ്പിൽ ആക്രമണം നടത്തിയ കേസിൽ ഏറ്റുമാനൂർ വെട്ടിമുകൾ മണിയാലയിൽ ബിനു (40), കാണക്കാരി കടപ്പൂർ വലിയപറമ്പിൽ സുനിൽ (35) എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പിണ്ടിപ്പുഴയിലുള്ള ഷാപ്പിലാണ് പ്രതികൾ ആക്രമണം നടത്തിയത്. കുപ്പികൾ എറിഞ്ഞു പൊട്ടിക്കുകയും ഷാപ്പിലെ മറ്റു സാധനങ്ങൾ തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച മാനേജറെ ആക്രമിച്ച് ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. ബിനു ഏറ്റുമാനൂർ സ്റ്റേഷനിലെയും, സുനിൽ കുറവിലങ്ങാട് സ്റ്റേഷനിലെയും ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി
Facebook Comments Box