Sat. May 4th, 2024

അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയാണ് ഇന്ത്യ; പുതിയ ലോകക്രമം രൂപീകരിക്കാന്‍ ജി-20 അദ്ധ്യക്ഷ പദവിയിലൂടെ ഇന്ത്യക്ക് സാധിക്കും;റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

Keralanewz.com

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച്‌ മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണ്. ഭരണഘടന കാലത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച്‌ മുന്നോട്ട് പോകുകയാണെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

ഓരോ പൗരനും ഇന്ത്യയുടെ കഥയില്‍ അഭിമാനിക്കാന്‍ കാരണമുണ്ട്.നിരവധി മതങ്ങളും ഭാഷകളും നമ്മെ ഭിന്നിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി വിജയിച്ചത്. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് വിളിക്കുന്നത്. പട്ടിണിയും സാക്ഷരതയില്ലായ്മയും അടക്കം നിരവധി പ്രശ്നങ്ങളെ സ്വാതന്ത്ര്യത്തിന്റെ സമയത്ത് നമ്മള്‍ നേരിട്ടു. ഇന്ന് മറ്റു രാജ്യങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇന്ത്യ മുന്നേറുകയാണ്.

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യം നേടുന്നതിനും സ്വന്തം മൂല്യങ്ങള്‍ തിരികെ നേടുന്നതിനും നമ്മെ സഹായിച്ചു. ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ബി ആര്‍ അംബേദ്കറിനെ രാജ്യം എന്നും ഓര്‍ക്കും.

രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണം. അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയാണ് ഇന്ത്യ. സര്‍ക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത് . ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതല്‍ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയര്‍ത്താന്‍ സാധിക്കും.-രാഷ്ട്രപതി പറഞ്ഞു.

Facebook Comments Box

By admin

Related Post