Thu. Apr 18th, 2024

മോദീസ്തുതിയുമായി ശശി തരൂര്‍‍.നരേന്ദ്രമോദി അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ .

By admin Jan 29, 2023 #bjp #Modi #Sasi Tharoor
Keralanewz.com

നരേന്ദ്രമോദി അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ .

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് മോദിയാണ് കാരണക്കാരനെന്നും ശശി തരൂര്‍ പറഞ്ഞു. രാജസ്ഥാനില്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ മതിപ്പ് തോന്നിക്കുന്ന ചില കാര്യങ്ങള്‍, പ്രത്യേകിച്ച്‌ രാഷ്ട്രീയപരമായവ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അദ്ദേഹം അത് നേടി. – തരൂര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post