Sat. Apr 20th, 2024

ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നദീം സഹാവിയെ പുറത്താക്കിയതായി പ്രധാനമന്ത്രി ഋഷി സുനാക്

By admin Jan 30, 2023 #Rishi Sunak #Uk
Keralanewz.com

ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നദീം സഹാവിയെ പുറത്താക്കിയതായി പ്രധാനമന്ത്രി ഋഷി സുനാക് അറിയിച്ചു.

നികുതി ഒടുക്കലുമായി ബന്ധപ്പെട്ട സഹാവിയുടെ നടപടികള്‍ മന്ത്രിതലചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

നികുതി വകുപ്പിന്‍റെ അന്വേഷണം നേരിട്ടതിനെക്കുറിച്ചും പിഴ ഒടുക്കിയതിനെക്കുറിച്ചും സഹാവി പാര്‍ട്ടി നേതൃത്വത്തോടു കളവു പറഞ്ഞതായി ഋഷി സുനാക് അന്വേഷണത്തിനു നിയോഗിച്ച ലോറി മാഗ്നസ് കണ്ടെത്തുകയായിരുന്നു. 

Facebook Comments Box

By admin

Related Post