യു കെ യിലേക്ക് പഠനത്തിനായി പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക , സൂക്ഷിക്കുക . നിയമങ്ങൾ മാറി ഇനി പോയാൽ കുടുംബം വിൽക്കേണ്ടി വരും

Keralanewz.com

ലണ്ടൻ ;നിലവിൽ ഇന്ത്യയിൽ നിന്നും യു കെ യിലേക്ക് , വിദ്യർത്ഥികളുടെ ഒഴുക്കാണ് . സ്റ്റഡി വിസയിൽ എത്തിയിരുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരുന്നു . കൂടാതെ പഠനത്തിന് ശേഷം , ജോലി അന്വേഷിക്കുക എന്ന ലക്ഷ്യത്തോട് കൂടി 2 വർഷത്തെ വിസ കാലാവധി നീട്ടിയും സർക്കാർ നൽകിയിരുന്നു . എന്നാൽ ഇനി മുതൽ പഠിക്കുവാനായി മാത്രം ലക്‌ഷ്യം ഉള്ളവർക്കേ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നൽകുകയുള്ളൂ . നിലവിൽ വിദ്യാർത്ഥികൾ , പഠനത്തോടൊപ്പം അനുവദനീയമായ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തായിരുന്നു പണം സമ്പാദിച്ചിരുന്നത് മാത്രമല്ല ചെറുപ്രായത്തിലേ വിവാഹിതരായി പാർട്ണർ വിസ കൂടി സംഘടിപ്പിച്ചാണ് പലരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്നത് കാരണം ഡിപെൻഡഡ്‌ ആയി എത്തിക്കുന്നവർക്ക് എത്ര മണിക്കൂർ വേണമെങ്കിലും ജോലി ചെയ്യുവാൻ സാധിക്കും . കൂടാതെ എൻ ഐ ഒഴിവാക്കി അഥവാ സർക്കാരിന്റെ കണ്ണിൽ പെടാതെ ശമ്പളം കൈയിൽ പറ്റുന്ന രീതിയും ഇവിടെ വിദ്യർത്ഥികൾക്ക് ഇടയിൽ ഉണ്ടായിരുന്നു

ജോലി ദാദാവിനും അത് ലാഭകരമായിരുന്നു . കാരണം ഒരു മണിക്കൂറിനു 9.5 പൗണ്ട് നൽകേണ്ടിയടത്തു 7 പൗണ്ട് ഒക്കെയാണ് ഇവർ പണമായി കയ്യിൽ നൽകിയിരുന്നത് . ഇത് പോലെയുള്ള നിയമ വിരുദ്ധമായ രീതികളും സർക്കാർ കണ്ടു പിടിച്ചിരുന്നു

എന്ത് കൊണ്ട് പെട്ടന്ന് നിറുത്തലാക്കുന്നു ?

2019 മുതലാണ് യു കെ യിൽ ഇമ്മിഗ്രെഷൻ പോളിസി മാറ്റി ഏകദേശം 6 ലക്ഷത്തിനടത്തു വിദേശികളെ ജോലിക്കായും , പഠനത്തിനായും യു കെ യിലേക്ക് എത്തിക്കുക എന്ന നയത്തിൽ എത്തിയത് . തൊഴിലാളികളുടെ ലഭ്യത കുറവും , കൃഷി സ്ഥലങ്ങളിൽ പണിക്കാരെ ലഭിക്കാതെ വന്നതുമെല്ലാം ഒരു കാരണമായി . കൂടാതെ കോവിഡ് 19 വന്നതോടെ ഒരുപാട് മരണങ്ങൾ രാജ്യത്തു നടക്കുകയും അത് രാജ്യത്തിന് പല മേഖലയിലും തൊഴിൽ ചെയ്യാൻ ആളുകൾ ഇല്ലാതെയും വന്നു .മാത്രമല്ല യൂറോപ്പ്യൻ രാജ്യങ്ങളിലെ തൊഴിലാളികൾ പലരും സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോവുകയും ചെയ്തു

ഇംഗ്ലണ്ടിലും , സ്കോട്ലൻഡ് ലും കൂടുതലും മുതലാളിത്ത വർഗ്ഗമാണ് കൂടുതൽ . ഇംഗ്ലീഷ് വംശജർ , കൂടുതലും ഇൻവെസ്റ്റർസ് ആണ് . തൊഴിൽ ചെയ്യുന്നവർ കൂടുതലും മറ്റു രാജ്യക്കാരായിരുന്നു

2019 മുതൽ ഈ അവസരം മുതലെടുത്തു ഇന്ത്യക്കാരും എത്തുവാൻ തുടങ്ങി . ഏകദേശം നിലവിൽ ഒരു ലക്ഷത്തോളും ഇന്ത്യക്കാർ യു കെ യിൽ എത്തിയിട്ടുണ്ട് . കേരളത്തിൽ നിന്നും , ആന്ധ്രാ പ്രദേശിൽ നിന്നുമാണ് കൂടുതൽ ആളുകൾ എത്തിയത് . എന്നാൽ ഈ എത്തപെട്ടവരിൽ 90 % വും വിദ്യാർത്ഥികളും അവരുടെ പാർട്നേഴ്സും ആയിരുന്നു . അതോടൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികളായും ജോലിക്കാരായും ആളുകൾ എത്തിയിരുന്നു . നിലവിൽ അനുവദനീയമായ 5 ലക്ഷം എന്ന കണക്കിൽ കൂടുതലായിരിക്കുകയാണ്

കൂടാതെ അഭയാർഥികളായി 30000 തിലധികം ആളുകൾ എത്തി ചേർന്നു . അവർക്കും ജോലി നൽകണം . അത് കൂടാതെയാണ് മെഡിക്കൽ ഫീൽഡിൽ ഉള്ള ജോലി ഒഴിവുകൾ നികത്തുവാൻ ഉള്ളത് . ഏകദേശം 50000 ത്തോളും ജോലി അവസരങ്ങകൾ ആണ് മെഡിക്കൽ ഫീൽഡിൽ നിലവിലുള്ളത് . ആ വിസകൾ എന്തായാലും നൽകാതിരിക്കാൻ സർക്കാറിനാവില്ല . ജോലിക്കാരോടൊപ്പം അവരുടെ കുടുംബം കൂടി എത്തുമ്പോൾ മൈഗ്രെഷൻ ടാർജെറ്റ് പൂർത്തിയാവും . ആയതിനാൽ സർക്കാരിന് നിറുത്തലാക്കൽ സാധിക്കുമായിരുന്നത് സ്റ്റുഡന്റ് വിസയാണ് . എന്നാൽ പൂർണ്ണമായും നിറുത്തുകയല്ല കടുത്ത നിയന്ത്രണമാണ് വിദ്യർത്ഥികൾക്ക് മേൽ ഉണ്ടാവുക . അതായത് പഠിക്കുവാൻ ആയി മാത്രം വരുന്നവർക്ക് യു കെ ഒരു നല്ല ഓപ്‌ഷൻ ആണ് . പക്ഷേ അതിനായി ഉണ്ടാവുന്ന ചിലവുകൾ ഇനി ജോലി ചെയ്തു വീട്ടാം എന്ന് വെച്ചാൽ നടക്കില്ല . കാരണം ജോലിയുടെ ദൗർലഭ്യം തന്നെ . മാത്രമല്ല ജീവിത പങ്കാളിയുമായ് എത്തുന്ന വിദ്യർത്ഥികള്ക്കും ജോലിയിൽ നിയന്ത്രണം ഉണ്ടാവും

ബാങ്ക് ലോൺ എടുത്തു പഠിക്കുവാനായി യു കെ യിലേക്ക് ഇനിയെത്തിയാൽ വാടക കാശ് നൽകാനുള്ള പണം പോലും കണ്ടെത്തുവാനായി വിദ്യർത്ഥികൾക്ക് സാധിക്കില്ല എന്ന് ചുരുക്കം . സാമ്പത്തികമായി നല്ല നിലയിൽ ഉള്ള കുടുംബങ്ങൾക്ക് മാത്രം ചിന്തിക്കാവുന്ന മേഖലയായി മാറി , യു കെ യിലെ പഠനം

Facebook Comments Box