ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്

Keralanewz.com

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച്‌

സ്വിറ്റ്സര്‍ലന്‍ഡിന് എതിരെ സെറ്റ് പീസുകള്‍ മുതലാക്കാനാവാതെ കുഴങ്ങി നിന്നിരുന്ന ബ്രസീലിനെ മിഡ്ഫീല്‍ഡ് ഡിഫന്റര്‍ കാസിമെറോയാണ് രക്ഷിച്ചത്.

നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീലിന് തുടക്കം മുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നു. എന്നാല്‍ നെയ്മറുടെ അഭാവത്തില്‍ 4-3-3 എന്ന ശൈലിയില്‍ ഇറങ്ങിയ ബ്രസീലിനായി റിച്ചാര്‍ലിസനും വിനിഷ്യസ് ജൂനിയറിനും റാഫിഞ്ഞയ്ക്കും തുടക്കത്തില്‍ അവസരങ്ങള്‍ മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ബ്രസീലാണ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത്.

27ാം മിനിറ്റില്‍ റാഫിഞ്ഞയില്‍ നിന്ന് വന്ന പിന്‍ പോയിന്റ് ക്രോസിന്റെ സമയം വിനിഷ്യസ് പെനാല്‍റ്റി ഏരിയയില്‍ ഉണ്ടായിരുന്നെങ്കിലും വിനിഷ്യസിന്റെ ഷോട്ട് സ്വിറ്റ്സര്‍ലന്‍ഡ് ഗോളി കയ്യിലൊതുക്കി. കോര്‍ണറുകളും ഫ്രീകിക്കുകളും മുതലാക്കാനും ബ്രസീലിന് കഴിഞ്ഞില്ല. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 64ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ ലീഡ് എടുത്തെന്ന് തോന്നിച്ചു. എന്നാല്‍ വിനിഷ്യസിന്റെ ഗോള്‍ വാറില്‍ തട്ടി അകന്നു.

ഒടുവില്‍ 86ാം മിനിറ്റില്‍ മുന്‍പിലേക്ക് കയറി വന്ന് നിന്ന കാസിമെറോയുടെ കാലുകളില്‍ നിന്നാണ് ബ്രസീലിന്റെ വിജയ ഗോള്‍ വന്നത്. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന റോഡ്രിഗോയുടെ ക്രോസില്‍ നിന്ന് വോളിയിലൂടെയാണ് കാസെമെറോ വല കുലുക്കിയത്.

Facebook Comments Box