Kerala NewsSports

ഹോക്കി ഇടുക്കി ജില്ലാ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളും ജൂനിയർ വിഭാഗം ജയറാണി സ്കൂളും ജേതാക്കളായി

Keralanewz.com

തൊടുപുഴ:

17-02-2024 ൽ തൊടുപുഴ
ഡീ പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളും, ജൂനിയർ വിഭാഗത്തിൽ ജയ്റാണി സ്കൂൾ തൊടുപുഴയും, ജേതാക്കളായി.രാവിലെ 9 മണിക്ക് ഹോക്കി ഇടുക്കി പ്രസിഡൻ്റ് ജിമ്മി മറ്റത്തിപാറ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോക്കി ഇടുക്കി സെക്രട്ടറി അഡ്വ. റിജോ ഡോമി സ്വാഗതം ആശംസിച്ചു. ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ
റവ. ഫാദർ സിബി. കെ. ജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു . ജില്ലാ ചാമ്പ്യൻഷിപ്പിൻ്റെ നിരീക്ഷകനായി എത്തിയ കേരള ഹോക്കി കമ്മിറ്റി അംഗം സക്കറിയ കട്ടിക്കാരൻ കായിക താരങ്ങളോട് സംസാരിച്ചു. കേരള ഹോക്കി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശരത് . യൂ .നായർ, സംസ്ഥാന വൈസ് പ്രസിഡൻറ് മിനി അഗസ്റ്റ്യൻ, ഹോക്കി ഇടുക്കി ഭാരവാഹികളായ ജയകൃഷ്ണൻ പുതിയിടത്ത്. ശ്രീവിദ്യ ആർ, ഷാനി ബെന്നി , കോച്ച് റോയി ഐസക്, ഡി പോൾ സ്കൂൾ കായിക അധ്യാപകൻ റോയി തോമസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള കായിക അദ്ധ്യാപകരായ ഷജിൻ ജയിംസ്, ജോമി കെ.ജെ, റ്റിറ്റു സെബാസ്റ്റ്യൻ, അശ്വിൻ അശോക് , സിജു അറക്കുളം, തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി .

Facebook Comments Box