International NewsPravasi news

ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ ജോലി ചെയ്യാം; ഓരോ വര്‍ഷവും 3,000 വിസകള്‍ക്ക് അനുമതി 

Keralanewz.com

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓരോ വര്‍ഷവും 3,000 വിസകള്‍ നല്‍കുമെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി ഋഷി സുനക്.

രാജ്യത്തെ യുവാക്കള്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനാണ് വിസ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ പ്രധാനമന്ത്രി.

18 മുതല്‍ 30 വരെ പ്രായമുള്ള കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയിലെത്തി രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനായി 3,000-ത്തോളം ഇടങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്ബദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Facebook Comments Box