FilmsMovies

ആനക്കൊമ്പ് കേസിൽ മോഹൻലാൽ പെടുമോ? കോടതിയുടെ ശക്തമായ ഇടപെടൽ

Keralanewz.com

മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്ബ് കേസില്‍ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുകയാണ് ഹൈക്കോടതി.

മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്ബ് കേസ് എങ്ങനെ പിന്‍വലിക്കാനാകുമെന്ന് ആണ് ഹൈക്കോടതി ചോദിച്ചത്. നടന്‍ പ്രതിയായ കേസ് റജിസ്റ്റര്‍ ചെയ്തത് 2012ലാണെന്നും എന്നാല്‍ അദ്ദേഹത്തിന് ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് 2016ലാണെന്നും കോടതി നിരീക്ഷിച്ചു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ കോടതി തള്ളിയിരുന്നുഇതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. കേസില്‍ മോഹന്‍ലാലും കക്ഷി ചേര്‍ന്നിരുന്നു. ആനക്കൊമ്ബ് പിടിക്കുമ്ബോള്‍ മോഹന്‍ലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച്‌ കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.

Facebook Comments Box