Kerala News

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച്‌ സുധാകരന്‍

Keralanewz.com

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധതയറിച്ച്‌ കെ.സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.

കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച്‌ പോകുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പിന്തുണ തനിക്ക് കിട്ടുന്നില്ലെന്നും സുധാകരന്‍റെ കത്തില്‍ പറയുന്നു.

രണ്ട് ദിവസം മുമ്ബ് അയച്ച കത്തിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍എസ്‌എസ് പരാമര്‍ശത്തിന്‍റെ പേരില്‍ സുധാകരന്‍ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സുധാകരനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയെ അറിയിച്ചിരുന്നു. ഇക്കാര്യം നേതാക്കള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചതെന്നാണ് വിവരം.

Facebook Comments Box