Films

നടന്‍ ഇന്നസെന്റ് അന്തരിച്ചു

Keralanewz.com

ബഹുമുഖ പ്രതിഭയായ ഇന്നസെന്‍റ് അന്തരിച്ചു. 76 വയസായിരുന്നു. നടനും നിര്‍മ്മാതാവും മുന്‍ ലോക്സഭാ അംഗമായിരുന്നു .

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്‍റായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു.

കാന്‍സര്‍ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രാത്രി 10.45നായിരുന്നു അന്ത്യം. ഭാര്യ ആലീസ്, മകന്‍ സോണറ്റ്.

Facebook Comments Box