Fri. Mar 29th, 2024

മോദിക്കും ആര്‍എസ്‌എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി ബിജെപി.

By admin Mar 25, 2023 #mm mani
Keralanewz.com

ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്താന്‍ മണി ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി പൂപ്പാറയില്‍ 24 ന് മണി നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി. ഇടുക്കി പൂപ്പാറയില്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാന്ധിവധം സംബന്ധിച്ച്‌ അസത്യപ്രചരണം നടത്തിയെന്നും എം എം മണിക്കെതിരായ പരാതി പറയുന്നു.

Facebook Comments Box

By admin

Related Post