Fri. May 3rd, 2024

ഇടുക്കി പാർലമെന്റ് സീറ്റിൽ എൽ ഡീ എഫ് സ്ഥാനാർത്ഥി എം എം മണി മത്സരിച്ചേക്കും.

By admin Oct 1, 2023 #mm mani
Keralanewz.com

ഇടുക്കി : ഇടത് മുന്നണിക്ക് ഇടുക്കി പാർലമെന്റ് സീറ്റ് പിടിക്കേണ്ടത് അഭിമാന പ്രശ്നം ആണ്. ഇടുക്കി പാർലമെന്റ് സീറ്റിനായി കേരളാ കോൺഗ്രസ്സ് എം രംഗത്ത് ഉണ്ടെങ്കിലും അവർക്ക് നല്ല സ്ഥാനാർത്ഥി ഇല്ലെന്നാണ് സിപിഎം നിഗമനം. സ്റ്റീഫൻ ജോർജിനായി ആണ് ഇടുക്കി സീറ്റ്‌ ചോദിക്കുന്നതെന്നു കൊണ്ട് കൂടിയും സിപിഐഎം ന് അതിനോട് താല്പര്യം ഇല്ല. കാരണം എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു തോൽക്കുന്ന സ്ഥാനാർത്ഥി എന്ന പേര് ദോഷം അദ്ദേഹത്തിനുണ്ട്. അതിനാൽ തന്നെ ആ പേര് വന്നപ്പോൾ കേരള കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി ആയി ജോയ്‌സ് ജോർജ് മത്സരിക്കാൻ സിപിഎം നിർദേശിച്ചു. അതാവട്ടെ കേരളാ കോൺഗ്രസിന് സ്വീകാര്യമല്ല. രണ്ടില ചിഹനത്തിൽ മത്സരിക്കാൻ ആണ്, കേരളാ കോൺഗ്രസ്സ് പറയുന്നത്. അങ്ങനെയെങ്കിൽ ഏതു വിധേനയും സീറ്റ്‌ പിടിക്കാൻ സാക്ഷാൽ റോഷി ആഗസ്റ്റിൻ തന്നെ പാർലിമെന്റ് സീറ്റിൽ മത്സരിക്കൂ എന്നായി സിപിഎം. പക്ഷേ അതും അവർക്ക് സ്വീകര്യമല്ലാത്തതിനാൽ, സിപിഎം തന്നെ മത്സരിക്കാൻ ആണ് സാധ്യത.

സിപിഎം ആണ് മത്സരിക്കുന്നത് എങ്കിൽ ഇടുക്കിയിലെ ശക്തനായ നേതാവ് എം എം മണി തന്നെ മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെ എങ്കിൽ ഇടുക്കിയിൽ ഈ വട്ടം തീ പാറുന്ന മത്സരം നടന്നേക്കും. യു ഡീ എഫ് ഇൽ നിന്നും ഡീൻ കുര്യാക്കോസ് മത്സരിക്കാൻ ആണ് സാധ്യത. ജോസഫ് വിഭാഗവും സീറ്റ്‌ ചോദിച്ചു രംഗത്ത് ഉണ്ട്.

Facebook Comments Box

By admin

Related Post