Kerala News

ഉമ്മന്‍ ചാണ്ടി മരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കാത്തിരുന്നു; മരിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ കരച്ചിലായി. ചികിത്സ വിവാദം ഉണ്ടായപ്പോൾ കോൺഗ്രസ്സ് ഇടപെടാഞ്ഞത് മോശമായി എന്നും എം എം മണി

Keralanewz.com

ഉമ്മൻ ചാണ്ടി മരിക്കാനായി കോണ്‍ഗ്രസ് നേതൃത്വം കാത്തിരുന്നതായി എം.എം.മണി എംഎല്‍എ. തിരഞ്ഞെടുപ്പു പ്രചാരാണാര്‍ഥം എത്തിയ മണി മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്ക് അസുഖമായപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. ഉമ്മൻ ചാണ്ടിയോടു കോണ്‍ഗ്രസ് കാണിച്ചതു നിര്‍ഭാഗ്യകരമായ നിലപാടാണ്. എന്തു കൊണ്ട് വേണ്ട ചികിത്സ കൊടുക്കാൻ ഇടപെടാതെ ഇരുന്നത്?മരിച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ. കോണ്‍ഗ്രസ് നേരത്തേ തന്നെ ഇങ്ങനെയാണെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചപ്പോഴും ആ ചാരവും കൊണ്ടു വോട്ടു പിടിച്ചവരാണു കോണ്‍ഗ്രസെന്നും മണി ആരോപിച്ചു.

Facebook Comments Box