Kerala News

“ഫെയ്സ് ബുക് പോസ്റ്റിട്ടു മോശം പണി കാണിച്ച ശേഷം അതു പിന്‍‍വലിച്ചിട്ടു കാര്യമില്ല”- കെഎസ്‌ഇബി ചെയര്‍മാനെതിരെ എംഎം മണി

Keralanewz.com

തിരുവനന്തപുരം: കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോകി‍നെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി

ഫെയ്സ് ബുക് പോസ്റ്റിട്ടു മോശം പണി കാണിച്ച ശേഷം അതു പിന്‍‍വലിച്ചിട്ടു കാര്യമില്ലെന്നും ഇത്തരക്കാരെ നിര്‍ത്തേ‍ണ്ടിടത്തു നിര്‍ത്തണമെന്നും എം.എം.മണി നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

“ബോര്‍ഡ് ചെയര്‍മാ‍ന്റെ നടപടി മന്ത്രി അറിയാതെയാ‍ണെന്നാണു മന‍സ്സിലാക്കുന്നത്. അറിഞ്ഞു കൊണ്ടായിരുന്നു എങ്കില്‍ പരിതാ‍പകരമായേനെ”- മണി പറഞ്ഞു. ആളുകള്‍ ഇരി‍ക്കേണ്ടിടത്ത് ഇരിക്കണം, അല്ലെങ്കില്‍ അവിടെ മറ്റെന്തെങ്കിലും ഇരിക്കുമെന്നും മണി പരിഹസിച്ചു.

കഴിഞ്ഞ ദിവസം കെഎസ്‌ഇബി ചെയര്‍മാന്റെ ഫെയ്സ് ബുക് പോസ്റ്റി‍ന്റെ പേരില്‍ പ്രതിപക്ഷം ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. ചെയര്‍മാന്‍ അതു പിന്‍വലിച്ച‍തിനെക്കുറിച്ചു പറഞ്ഞാല്‍ മോശം വാക്കായിപ്പോകും എന്നതിനാല്‍ പറയുന്നില്ല. ജീവനക്കാരുടെ വിശ്വാസമാര്‍‍ജിച്ചാണു തനിക്കു നാലര വര്‍ഷം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത്.

ടൂറിസം കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തു വ്യക്തികള്‍ക്കു ഭൂമി പതിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ വ്യക്തികള്‍ക്കു ഭൂമി കൊടു‍ക്കേണ്ടെന്നും അര്‍ഹതപ്പെട്ട സഹക‍രണ സംഘങ്ങള്‍ക്കു നല്‍കാമെന്നും തീരുമാനിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംഘങ്ങള്‍ക്കും ഭൂമി നല്‍കി. എന്നാല്‍ ‍തന്റെ മരുമകന്‍ നേതൃത്വം നല്‍കുന്ന സംഘത്തിനു ചുമ്മാ ഭൂമി ഏഴുതി‍ക്കൊടുത്തെന്നാണു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഭൂമി കൈമാറ്റ നടപടി പുരോഗമി‍ക്കുമ്ബോള്‍ മരുമകന്‍ ആ സംഘത്തി‍ന്റെ തലപ്പത്തുണ്ടാ‍യിരുന്നില്ല. പിന്നീടാണു ഭാരവാ‍ഹിയായത്. തികച്ചും അപമാനകരമായ പ്രസ്താവനയാണു പ്രതിപക്ഷം നടത്തിയതെന്നും മണി പറഞ്ഞു.

Facebook Comments Box