Kerala NewsLocal News

പിജെ ജോസഫിനെ പറ്റി എം എം മണി പറഞ്ഞത് സത്യമോ? അവശത എങ്കിൽ എം എൽ എ സ്ഥാനം രാജി വെക്കുന്നതല്ലേ രാഷ്ട്രീയ മാന്യത?

Keralanewz.com

തൊടുപുഴ : കഴിഞ്ഞ ദിവസം എം എം മണി എം എൽ എ പിജെ ജോസഫിനെതിരെ രൂക്ഷ വിമർശനം ആണ് നടത്തിയത്. കാരണം എന്തെന്നാൽ കഴിഞ്ഞ രണ്ടര വർഷ കാലം വളരെ ചുരുങ്ങിയ സമയങ്ങളിൽ ആണത്രേ പിജെ ജോസഫ് നിയമസഭാ സമ്മേളനങ്ങളിൽ എത്തിയത്. ആരോഗ്യ കാരണം പറഞ്ഞാണത്രേ ഒഴിയുന്നത്. മാത്രമല്ല പൊതു പരിപാടികളിൽ നിന്നും അസുഖം പറഞ്ഞു ഒഴിഞ്ഞു മാറുന്നു പ്രതേകിച്ചു സർക്കാർ പരിപാടികൾ. എന്നാൽ സ്വകാര്യ പരിപാടികളിലും സദ്യകളിലും അദ്ദേഹം പങ്കെടുക്കുന്നു.

ഇത്രയും പ്രശ്നം ഉള്ള ആളാണോ ലോകസഭ സീറ്റ്‌ ചോദിക്കുന്നത് എന്നും എം എം മണി ചോദിച്ചിരുന്നു. മകനെ നേതാവാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മണി തുറന്നടിച്ചു. പിജെ ജോസഫ് നു സ്ഥാനമാനങ്ങളോട് ഇത്രയും ആർത്തി പാടില്ലായെന്നും സിപിഎം വിമർശിച്ചു.

എന്നാൽ എം എം മണിയെ അനുകൂലിച്ചു യൂത്ത് ഫ്രണ്ട് എം ഉം രംഗത്ത് വന്നിരുന്നു.

വിവാദം കൊഴുക്കുമ്പോൾ ഈ വിഷയത്തിൽ കേരളാ ന്യൂസിന് പറയുവാൻ ഉള്ളതും വ്യത്യസ്തമല്ല. ആരോഗ്യ പ്രശ്നം ആർക്കും വരാവുന്നത് ആണ്. എന്നാൽ അതു രൂക്ഷം എങ്കിൽ എം എൽ എ സ്ഥാനം രാജി വെക്കുക ആണ് വേണ്ടത്. ആരോഗ്യം പറഞ്ഞു നിയമ സഭയിൽ വിട്ട് നിൽക്കുന്നത് ഗുരുതര കുറ്റം ആണ്. അവിടെ വോട്ട് ചെയ്ത ജനത്തോടുള്ള വെല്ലുവിളി തന്നെയാണ് ഇത്‌. അവരുടെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാത്തത് മണ്ഡലത്തെ പിന്നോട്ട് അടിക്കുന്നു. രാഷ്ട്രീയ മാന്യത ഉണ്ടെകിൽ പിജെ ജോസഫ് എം എൽ എ സ്ഥാനം രാജി വെക്കുകയാണ് വേണ്ടത്.

Facebook Comments Box