Tue. Apr 30th, 2024

കോട്ടയം പാർലമെന്റ് സീറ്റിൽ മോൻസ് ജോസഫ് മത്സരിച്ചേക്കും. ലക്ഷ്യം കേന്ദ്ര മന്ത്രി സ്ഥാനം.

By admin Sep 23, 2023 #Mons #PJ Joseph
Keralanewz.com

കോട്ടയം : നിലവിൽ കടുത്തുരുത്തി എം എൽ എ ആയ മോൻസ് ജോസഫ് തന്നെ കോട്ടയം പാർലമെന്റ് സീറ്റിൽ നിന്നും യു ഡീ എഫ് സ്ഥാനാർത്ഥി ആയെക്കുമെന്ന് ജോസഫ് ഗ്രൂപ്പ്‌ കേന്ദ്രങ്ങൾ ഞങ്ങളോട് സൂചിപ്പിച്ചു. ഇതിനായുള്ള ചരട് വലികൾ തൊടുപുഴയിൽ നടക്കുന്നു എന്നാണ് അറിയുവാൻ സാധിച്ചത്‌. യു ഡീ എഫ് അധികാരത്തിൽ വന്നാലും പിജെ ജോസഫ് തന്നെ വീണ്ടും മന്ത്രി ആവുമെന്നുള്ളതിനാൽ കേരളാ കോൺഗ്രസിലെ സീനിയർ നേതാവായ മോൻസ് പാർലമെന്റ് സീറ്റിൽ മത്സരിച്ചു ജയിച്ചാൽ കേന്ദ്ര മന്ത്രി ആക്കാമെന്ന് പിജെ ജോസഫിന് ഉറപ്പ് ലഭിച്ചിട്ടുണ്ടത്രേ. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമാണ് മോൻസ് ജോസഫ്നുമുള്ളത്. രാഹുൽ ഗാന്ധി മന്ത്രി സഭയിൽ, വിദേശ കാര്യ സഹ മന്ത്രി സ്ഥാനം ആണത്രേ ജോസഫ് വിഭാഗം പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൽ എന്തായാലും കോൺഗ്രസ്സ് അധികാരം പിടിക്കുമെന്നാണ് കരുതുന്നത്.

കേന്ദ്രത്തിനും, കേരളത്തിലും പിടിപാട് വേണമെന്നുള്ള ഒരു പ്രമുഖ മെത്രാന്റെ ഉപദേശവും ഈ നീക്കത്തിന്റെ പിന്നിൽ ഉണ്ട്.

പിജെ ജോസഫ്ന്റെ മകന് വേണ്ടി കൂടിയും സീറ്റ്‌ ചോദിക്കുന്നു എങ്കിലും ലഭിക്കാൻ സാധ്യതയില്ല.

എന്നാൽ രണ്ടു നിയമസഭാ സീറ്റ്‌ മാത്രമുള്ള, പിജെ ജോസഫ് നു ലോകസഭ സീറ്റ്‌ നല്കാൻ സാധിക്കില്ല എന്നാണ് കോട്ടയം ഡി സി സി യുടെ നിലപാട്. ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് അടക്കമുള്ളവർ മത്സരിക്കാൻ തയ്യാർ ആണത്രേ. എങ്കിലും ജോസഫ് വിഭാഗത്തിന്റെ വാശിക്ക് പിന്നിൽ കോണ്ഗ്രസ് വഴങ്ങാനാണ് സാധ്യത.7 നിയമ സഭാ സീറ്റുകൾ കൂടുന്നതാണ് ഒരു പാർലമെന്റ് സീറ്റ്‌. ആയതിനാൽ കോട്ടയം സീറ്റ്‌ നൽകിയാൽ കടുത്തുരുത്തി സീറ്റ്‌ തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസ് നിലപാട്. അങ്ങനെയെങ്കിൽ സീനിയർ നേതാവ് കെസി ജോസഫ് കടുത്തുരുത്തിയിൽ മത്സരിച്ചേക്കും. കോട്ടയം സീറ്റിനായി മുൻ പഞ്ചായത്ത്‌ മെമ്പറും, യൂത്ത് ഫ്രണ്ട് എം നേതാവുമായിരുന്ന സജി മഞ്ഞക്കടമ്പിലും അവകാശവാദം ഉന്നയിക്കുന്നുണ്ട് എന്നത് പിജെ ജോസഫ്നു തലവേദന ഉണ്ടാക്കുന്നുണ്ട്. അത് പോലെ തന്നെ മറ്റൊരു ഭീഷണി ആണ് മുൻ എംപി പിസി തോമസിന്റെ ഭാഗത്തു നിന്നുമുള്ളത്. പിജെ ജോസേപ്പിന്റെ നിലവിലുള്ള പാർട്ടി പിസി തോമസിന്റേതാണ്. സീറ്റ്‌ നൽകിയില്ലെങ്കിൽ പിജെ ജോസഫിനെ പുറത്താക്കുന്നതടക്കം കടുത്ത നിലപാട് അദ്ദേഹം സ്വീകരിക്കുമെന്ന് അറിയുന്നു.

Facebook Comments Box

By admin

Related Post