Sat. Apr 27th, 2024

കോട്ടയം സീറ്റുറപ്പിച്ച് ഫ്രാൻസിസ് ജോർജ് , എതിർപ്പുമായി മോൻസും സജിയും , കേരള കോൺഗ്രസിന് ജയസാധ്യതയില്ലെന്ന് കോട്ടയം ഡി സി സി.

Keralanewz.com

കോട്ടയം :

ലോക്സഭ ഇലക്ഷൻ പടിവാതിൽക്കൽ എത്തിയതോടെ കേരള കോൺഗ്രസിൽ സീറ്റിനായുള്ള പിടിവലി തുടങ്ങിയ തായി സൂചനകൾ.
മുൻ എം പിയായ ഫ്രാൻസിസ് ജോർജിന്റെ പേരിനാണ് മുൻതൂക്കമെങ്കിലും, മണ്ഡലത്തിന് പുറത്തു നിന്നുള്ള യാളെ സ്ഥാനാർത്ഥിയാക്കാൻ മറ്റു സ്ഥാനാർത്ഥി മോഹികൾ അംഗീകരുക്കുമോ എന്നു കണ്ടറിയേണ്ടതാണ്.
കേരളാ കോൺഗ്രസിന്റെ പിളർപ്പിന്റെ സമയത്ത് പി ജെ ജോസഫിന്റെ കൂടെ പോയ ഒരു ഡസനിലേറെ സ്ഥാനാർത്ഥി മോഹികളാണ് പാർട്ടിയിലുള്ളത്. കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ സീറ്റ് ലഭിക്കേണ്ടിയിരുന്ന സജി മഞ്ഞക്കടമ്പ നെ ഒഴിവാക്കിയത് പാർട്ടിയിലെ രണ്ടാമനായ മോൻ സ് ജോസഫ് എം എൽ എ യുടെ സമ്പർദ്ദം മൂലമാണെന്ന് അന്നു മുതൽക്കേ പറഞ്ഞുകേൾക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ യുഡിഎഫിനെ ചലിപ്പിക്കുന്ന സജി ഇപ്രാവശ്യം വിട്ടുവീഴ്ചക്ക് തയ്യാറാകാൻ സാധ്യതയില്ല.

പാർട്ടിയിലെ രണ്ടാമനാകാൻ വേണ്ടി മോൻസ് ജോസഫും ഫ്രാൻസീസ് ജോർജും തമ്മിലുള്ള കിടമത്സരത്തിൽ, പി ജെ ജോസഫിന്റെ മാനസിക പിന്തുണ, ഫ്രാൻസിസ് ജോർജിനാണ്. കാരണം ജോസഫിന്റെ പിന്തുണക്കാരനായി അപ്പുവിനെ അംഗീകരിക്കാൻ മോൻസ് ജോസഫ് തയ്യാറല്ല.
അപ്പുവിനെ പിന്തുണക്കുന്ന, തന്റെ എതിരാളിയായ ഫ്രാൻസീസ് ജോർജ് തന്റെ തട്ടകമായ കോട്ടയം ജില്ലയിൽ നിന്നും എം പി ആകുന്നത് തനിക്ക് പാർട്ടിയിലുള്ള അപ്രമാദിത്വം ഇല്ലാതാക്കുമെന്ന് മോൻസ് കരുതുന്നു.
മുൻ എം പി യായ പി സി തോമസും സീറ്റിനായി രംഗത്തുണ്ട്. മണ്ഡലത്തിൽ സുപരിചിതനായ തോമസിന്റെ പഴയ മൂവാറ്റുപുഴ മണ്ഡലത്തിൽ പെട്ട പല നി.മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ഇന്നത്തെ കോട്ടയം എന്നത് തോമസിന്റെ വാദത്തിന് ആക്കം കൂട്ടുന്നു എന്നാൽ പല മുന്നണി മാറിയ അധികാര മോഹി എന്ന ചീത്തപ്പേരുള്ളതു കൊണ്ട് പി സി തോമസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് അംഗീകരിക്കില്ല.
മുൻ എം പി ജോയി എബ്രഹാം, പ്രിൻസ് ലൂക്കോസ്, തോമസ് ഉണ്ണിയാടൻ തുടങ്ങി ഒരുപറ്റം നേതാക്കൾ മത്സരിക്കാൻ തയ്യാറായി രംഗത്ത് വരുമ്പോൾ സമവായം എന്ന നിലയിൽ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് വാഗ്ദാനം ചെയ്ത്, കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും കേൾക്കുന്നു

.എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായ സിറ്റിംഗ് എംപി തോമസ് ചാഴികാടൻ മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച് , എതിരാളികളുടെ പോലും അഭിനന്ദനം പിടിച്ചു പറ്റുമ്പോൾ , അണികളില്ലാത്ത കേരള കോൺഗ്രസിന് സീറ്റു നൽകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് കോട്ടയം ഡി സി സി യുടെ അഭിപ്രായമെന്നാണറിയുന്നത്. ഡിസിസിക്കുള്ള എതിർപ്പ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.

Facebook Comments Box

By admin

Related Post