Kerala NewsLocal NewsNational NewsPolitics

ഗവര്‍ണര്‍ക്കെതിരായ അതിക്രമത്തെ അപലപിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരൻ

Keralanewz.com

ഡല്‍ഹി: കേരള ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ അതിക്രമത്തെ ശക്തമായി അപലപിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരൻ. സുരക്ഷാവീഴ്ചയ്ക്ക് കേരള സര്‍ക്കാര്‍ സമാധാനം പറയണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ഭരണത്തലവനെ അപായപ്പെടുത്താൻ എസ്‌എഫ്‌ഐ ക്രിമിനലുകളെ പിണറായി വിജയൻ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നറിയണം.

എസ്‌എഫ്‌ഐക്കാര്‍ക്ക് വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിര്‍ത്തിയത് പൊലീസ് തന്നെയെന്ന് ഉറപ്പെന്നും വി. മുരളീധരൻ പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാത്തതിന്റെ കലിയാണ് സിപിഎം ആരിഫ് മുഹമ്മദ് ഖാനോട് തീര്‍ക്കുന്നത് എന്നും വി. മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

Facebook Comments Box