ഡിവൈഎഫ്‌ഐ പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനം: ആരോപണമുന്നയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പരസ്യ സംവാദത്തിന് ഡിവൈഎഫ്‌ഐയെ വെല്ലുവിളിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പരിപാടിയിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കൊവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തനം ചെയ്തത് യൂത്ത് കോണ്‍ഗ്രസാണെന്നും അവകാശപ്പെട്ടു.
Facebook Comments Box