Kerala NewsLocal NewsPolitics

പോലീസിനോടു കോടതി ‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ’

Keralanewz.com

പെരുമ്ബാവൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരളസദസ്‌ ബസിനു നേരേ ഷൂ എറിഞ്ഞ കേസിലെ പോലീസ്‌ നടപടിക്കു കോടതിയുടെ രൂക്ഷവിമര്‍ശനം.

മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെയും സംരക്ഷിക്കാന്‍ പോലീസിനു ബാധ്യതയുണ്ടെന്നു പെരുമ്ബാവൂര്‍ ഒന്നാംക്ല ാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഓര്‍മിപ്പിച്ചു. ഷൂ എറിഞ്ഞ കേസിലെ പ്രതികളെ പൊതുസ്‌ഥലത്ത്‌ മര്‍ദിച്ചവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ കെ.എസ്‌.യു. സംസ്‌ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്‌, ്രപവര്‍ത്തകരായ ചേര്‍ത്തല സ്വദേശി ദേവകുമാര്‍, ഇടുക്കി സ്വദേശി ജിതിന്‍, ചേരാനല്ലൂര്‍ സ്വദേശി ജെയ്‌ഡന്‍ എന്നിവര്‍ക്കെതിരേയാണു പോലീസ്‌ കേസെടുത്തത്‌. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. തുടര്‍ന്ന്‌, പ്രതികളെ ഹാജരാക്കിയപ്പോഴാണു പോലീസ്‌ നടപടിയെ കോടതി വിമര്‍ശിച്ചത്‌. ബസിന്‌ നേരേ ഷൂ എറിഞ്ഞ കേസില്‍ എങ്ങെനയാണു വധശ്രമത്തിനുള്ള വകുപ്പ്‌ ചുമത്താന്‍ കഴിയുകയെന്നും പ്രതികളെ ആക്രമിച്ചവര്‍ എവിടെയെന്നും കോടതി ചോദിച്ചു.
പോലീസ്‌ നോക്കിനില്‍ക്കേ തങ്ങള്‍ക്കു മര്‍ദനമേറ്റെന്നു പ്രതികള്‍ കോടതിയില്‍ പറഞ്ഞു. മര്‍ദിച്ച പോലീസുകാര്‍ക്കെതിരായ പരാതി വിശദമായി എഴുതിനല്‍കാന്‍ കോടതി പ്രതികളോട്‌ നിര്‍ദേശിച്ചു. നീതി എല്ലാവര്‍ക്കും തുല്യമാെണന്നും രണ്ട്‌ നീതി ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Facebook Comments Box