Fri. May 3rd, 2024

എറണാകുളം അതിരൂപതാ നോമിനി ആയി മേജർ ആർച്ച് ബിഷപ്പ് ആവാൻ ബിഷപ്പ് ഇടയന്ത്രത് തയ്യാർ. ചങ്ങനാശ്ശേരി വിഭാഗവുമായി ചർച്ച നടത്തിയേക്കും. സിനഡ് കുർബാന നടപ്പിലാക്കാമെന്ന് വാഗ്ദാനം നൽകും.

By admin Dec 12, 2023 #Syromalabar
Keralanewz.com

എറണാകുളം : മേജർ ആർച്ച് ബിഷപ്പ് ആവാൻ വിവിധ മെത്രാന്മാരും, വൈദികരും ശ്രമം ആരംഭിച്ചു എങ്കിലും ഏറ്റവും ശ്രദ്ദേയമായ ഒരു നീക്കം മുൻ എറണാകുളം സഹായ മെത്രാനും നിലവിൽ മാണ്ട്യ ബിഷപ്പുമായ സെബാസ്റ്റ്യൻ ഇടയന്ത്രത് നടത്തുന്നതാണ്. തനിക്ക് മേജർ ആർച്ച് ബിഷപ്പ് ആവാൻ താല്പര്യം ഉണ്ടെന്നും അതിനായി തന്നെ സഹായിക്കണമെന്നും അദ്ദേഹം വൈദിക സമിതിയെ അറിയിച്ചു എന്നാണ് അറിയുവാൻ സാധിച്ചത്‌. വിവിധ അൽമായ നേതാക്കളെയും അദ്ദേഹം വിളിച്ചു പിന്തുണ അഭ്യർത്ഥിച്ചു.

അടുത്ത നീക്കം എന്നുള്ള നിലയിൽ ചങ്ങനാശ്ശേരി വിഭാഗവുമായി ചർച്ച നടത്തിയേക്കും. തന്റെ പെരുമാറ്റം കൊണ്ടും സൗമ്യമായ ചിരി കൊണ്ടും ആരെയും സ്നേഹത്തോടെ സംസാരിച്ചു വശപ്പെടുത്താൻ ഉള്ള കഴിവും അദ്ദേഹത്തിന് മുതൽ കൂട്ടാണ്. എറണാകുളം രൂപതയിൽ നിന്നും പോയ അദ്ദേഹം ബാംഗ്ലൂർ മൈസൂര് മാണ്ട്യ പ്രദേശങ്ങളിൽ തന്റെ പള്ളികളിൽ സിനഡ് കുർബാന നടപ്പിലാക്കിയത് ചൂണ്ടി കാണിച്ചു ആണ് ഔദ്യോഗിക വിഭാഗത്തെ തന്റെ വരുതിക്കുള്ളിൽ ആക്കുവാൻ ശ്രമിക്കുന്നത്. കൂടാതെ എം ടി എൻ എസ്, കാസ, എസ് എം വൈ എം, എ കെ സി സി തുടങ്ങിയ സംഘടനാ നേതാക്കളെയും കണ്ടു സംസാരിച്ചേക്കും.

താൻ മേജർ ആർച്ച് ബിഷപ്പ് അയാൽ എറണാകുളം വൈദികർ കൂടെ നിൽക്കുമെന്നും സിനഡ് കുർബാന അർപ്പിക്കും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്..

എന്തായാലും തന്ത്രങ്ങളും മറു തന്ത്രങ്ങളുമായി പ്രചാരണം ശക്തമായി തുടരുന്നു.

Facebook Comments Box

By admin

Related Post