Sat. May 18th, 2024

പിജെ ജോസഫിന് കോട്ടയം സീറ്റും, ലീഗിന് മൂന്നാം സീറ്റും നൽകില്ല. ഘടക കക്ഷികളുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങണ്ട എന്ന് കോൺഗ്രസ്സ്.

By admin Oct 8, 2023 #Kunjalikkutty #PJ Joseph
Keralanewz.com

എറണാകുളം : ലോകസഭ സീറ്റ്‌ തർക്കം സംബന്ധിച്ച് ഉള്ള വിവാദത്തിൽ മൗനം വേണ്ടിഞ്ഞു കോൺഗ്രസ്സ്. ഘടക കക്ഷികളിൽ ലീഗിനും, ആർ എസ് പി ക്കും മാത്രം ആവും സീറ്റ്‌ നൽകുക.

മറ്റു അവകാശ വാദങ്ങളെ കോൺഗ്രസ്സ് തള്ളി കളയുന്നു. എൻ കെ പ്രേമചന്ദ്രന് വേണ്ടി മാത്രം ആണ് ആർ എസ് പി ക്ക് സീറ്റ്‌ നൽകുക. എന്നാൽ ഷിബു ബേബി ജോൺ ഈ തവണ മത്സരിക്കണം എന്ന് ഒരു വിഭാഗത്തിന് താല്പര്യം ഉണ്ട്. അതിനോട് കോൺഗ്രസ്സ് പാർട്ടിക്ക് താല്പര്യം ഇല്ല.

മുസ്ലിം ലീഗിന് നിലവിലുള്ള രണ്ടു സീറ്റ് നൽകും. മൂന്നാമതൊരു സീറ്റ്‌ എന്നതു നടക്കുന്ന കാര്യമല്ല എന്ന് കെപിസിസി വ്യക്തമാക്കി കഴിഞ്ഞു. വെറുതെ അവശ്യമില്ലാത്ത ചർച്ച പൊതു സമൂഹത്തിൽ ഉണ്ടാക്കരുത് എന്നും കെപിസിസി ആവശ്യപ്പെടും.

അടുത്ത പ്രശ്നക്കാരൻ പിജെ ജോസഫ് ആണ് എക്കാലവും അർഹിക്കുന്നതിൽ കൂടുതൽ പിജെ ജോസഫ് മേടിച്ചു എടുക്കുന്നു. കത്തോലിക്കാ വോട്ട് കാണിച്ചാണ് പിജെ ജോസഫ് സീറ്റ്‌ ചോദിക്കുന്നത് എങ്കിലും സഭയിൽ പിജെ ജോസഫിന് ഒരു പിടി പാടുമില്ലെന്ന് കോൺഗ്രസ്സ് തിരിച്ചറിയുന്നു. മാണി ഗ്രൂപ്പിന്റെ ദുർബലനായ സ്ഥാനാർത്ഥി തൊടുപുഴ യിൽ മത്സരിച്ചിട്ട് പോലും,20000 വോട്ടിനാണ് പിജെ ജോസഫ് ജയിച്ചു വന്നത്. പഴയ തിരഞ്ഞെടുപ്പുകളിൽ 35000 മുകളിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലം ആണ് തൊടുപുഴ. മാത്രമല്ല മുൻസിപ്പാലിറ്റി അടക്കം ഇടത് മുന്നണി ആണ് ഭരണം. ജോസഫ് വിഭാഗം അവകാശപ്പെടുന്ന കത്തോലിക്കാ വോട്ട് ബാങ്കിൽ ആണ് ഈ ദയനീയ അവസ്ഥ ഉള്ളത്.

പിജെ ജോസഫ് ചോദിക്കുന്നത് കോട്ടയം അല്ലെങ്കിൽ ഇടുക്കി ആണ്. ജോസഫ് മാണി ഗ്രൂപ്പിൽ ലയിക്കുമ്പോൾ അദ്ദേഹത്തിന് പാർലമെന്റ് സീറ്റ്‌ ഇല്ലായിരുന്നു. പിന്നെ എങ്ങനെ ആണ് ക്ലെയിം വരുന്നത് എന്നാണ് കോൺഗ്രസ്സ് ചോദിക്കുന്നത്. കോട്ടയം പാർലമെന്റ് സീറ്റിൽ പിജെ ജോസഫ് വിഭാഗത്തിന് ആകെയുള്ള ജനപ്രതിനിധികൾ 15 പഞ്ചായത്ത്‌ മെമ്പർ മാർ മാത്രം ആണ്. അങ്ങനെ യുള്ള പാർട്ടിക്ക് സീറ്റ്‌ നൽകേണ്ട കാര്യമെന്തെന്ന് ആണ് കോട്ടയം ഡിസിസി യും ചോദിക്കുന്നത്. ചുരുക്കത്തിൽ കോൺഗ്രസ്സ് ചിലവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പിജെ ജോസെഫിന്റെ അടവ് നടക്കാൻ സാധ്യത ഇല്ല.

Facebook Comments Box

By admin

Related Post