Sun. May 19th, 2024

ജെയ്ക് സി തോമസിനു വേണ്ടി പ്രചാരണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു മണ്ഡലത്തിലെത്തും.

By admin Aug 24, 2023
Keralanewz.com

വൈകീട്ട് നാലുമണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. വൈകിട്ട് 5.30ന് അയര്‍ക്കുന്നത്തെ പരിപാടിയിലും മുഖ്യമന്ത്രി പ്രസംഗിക്കും.ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി ഒരു വട്ടംകൂടി എത്തിയേക്കും. മുഖ്യമന്ത്രി എത്തുന്നതോടെ ഇടതു ക്യാമ്ബില്‍ ആവേശം വാനോളമുയരും. മന്ത്രി വി എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണു പ്രചാരണ പരിപാടികള്‍ നടക്കുന്നത്.മന്ത്രിമാരും ജനപ്രതിനിധികളും മണ്ഡലത്തിലുണ്ട്. പി കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ ജാഥയില്‍ വന്‍ ജന പങ്കാളിത്തമാണുണ്ടായത്.

Facebook Comments Box

By admin

Related Post