Films

ഇന്നസെന്റ് അതീവ ഗുരുതര അവസ്ഥയിൽ

Keralanewz.com

നടനും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്‌ഥയിലെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍.

അര്‍ബുദബാധയെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്‌ഥകളെത്തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ ന്യൂമോണിയ ബാധിച്ച്‌ സ്‌ഥിതി വഷളാകുകയായിരുന്നു. നിലവില്‍ എക്‌മോ (എക്‌സ്‌ട്രാ കോര്‍പോറിയല്‍ മെമ്ബ്‌റെയിന്‍ ഓക്‌സിജനേഷന്‍) എന്ന ചികിത്സയിലാണ്‌. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്‌. ഇതുമൂലം ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം ലഭിക്കും. എക്‌മോ വഴി കൃത്യമായ രക്‌തചംക്രമണം നടക്കുന്നതിനാല്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ്‌ കുറയുകയുമില്ല.

Facebook Comments Box