Films

അതിജീവിതയോട് ഇന്നസെന്റ് ആദരവ് കാട്ടിയില്ല, ആ ഇന്നസെന്റിന് മാപ്പില്ല, ദുഃഖം ഈ തെറ്റിന് ഒരിളവല്ല: ദീദി ദാമോദരന്‍

Keralanewz.com

ഇന്നസെന്റുമായുള്ള മനോഹര ഓര്‍മ്മകള്‍ പങ്കുവെച്ച ദീദി ദാമോദരന്റെ ചില വാക്കുകള്‍ ശ്രദ്ധേയമാകുന്നു. കാന്‍സര്‍ വാര്‍ഡില്‍ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി. അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്ന് ദീദി പറയുന്നു.സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റ്നെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാര്‍ഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധിയെന്നും ആ സാഹചര്യത്തില്‍ ഇന്നസെന്റ് നിശബ്ദനായെന്നും ദീദി ഓര്‍മിപ്പിക്കുന്നു. വിഷയത്തില്‍, ഇന്നസെന്റിന്റെ മൗനത്തല്‍ തനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും അവര്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.

Facebook Comments Box