Kerala News

തിരുനക്കരയിൽ നാളെ കെ.എം മാണിയോർമ്മകളിൽ പൂത്തു നിൽക്കും ; പാർട്ടി ചെയർമാനെ അനുസ്മരിക്കാൻ വ്യത്യസ്ത പരിപാടികളുമായി കേരള കോൺഗ്രസ് (എം)

Keralanewz.com

കോട്ടയം : കാൽ നൂറ്റാണ്ടോളം നിറഞ്ഞ് നിന്ന തിരുനക്കരയുടെ നടുമുറ്റത്ത് ഇന്ന് കെ. എം മാണിയോർമ്മകൾ നിറയും.
.എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതി സംഗമമാണ് വ്യത്യസ്തമായ പരിപാടിയായി മാറുക. പതിവ് പ്രസംഗങ്ങളും അനുസ്മരണ യോഗങ്ങളോ ഇല്ലാതെ, കെഎം മാണിയെ ഓർമിക്കുന്നതിന് വ്യത്യസ്തമായ പരിപാടികളാണ് കേരള കോൺഗ്രസ് എം സംഘടിപ്പിക്കുന്നത്. കോട്ടയം തിരുനക്കര മൈതാനത്ത് രാവിലെ 9 മണിക്ക് സംഗമം ആരംഭിക്കുമെന്നു ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു

രാവിലെ 9 മണിക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി കെ.എം മാണിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പാര്‍ട്ടി എം.പി, എം.എല്‍.എമാര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം കൊടുക്കും. ജോസ് കെ മാണിക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും.

വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളും പ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ തിരുനക്കരയില്‍ എത്തി കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന രീതിയിൽ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Facebook Comments Box