Sun. May 5th, 2024

ഏത് മുസ്ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് ബിഷപ്പ്ആ ലഞ്ചേരിപറഞ്ഞ് തന്നാല്‍ നന്നാകും-കെ ടി ജലീൽ

By admin Apr 10, 2023 #KT Jaleel #Mar Alanchery
Keralanewz.com

ഏത് മുസ്ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് പറഞ്ഞ് തന്നാല്‍ നന്നാകും- കെ ടി ജലീൽ.

മാര്‍ ആലഞ്ചേരി പിതാവിനോട് ഒരു കാര്യം: മുസ്ലിം രാജ്യങ്ങളില്‍ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് അങ്ങ് പറഞ്ഞതായി വായിക്കാനിടയായി. അങ്ങിനെ അങ്ങ് പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മറിച്ചാണെങ്കില്‍ ഏത് മുസ്ലിം രാജ്യത്ത് നിന്നാണാവോ സഹോദര മതസ്ഥരെ ഓടിക്കുന്നതെന്ന് പറഞ്ഞ് തന്നാല്‍ നന്നാകും. സാക്ഷാല്‍ മക്കയും മദീനയും നിലകൊള്ളുന്ന സൗദ്യ അറേബ്യയില്‍ നിന്ന് ഓടിക്കപ്പെട്ട ഒരു ക്രൈസ്തവ കുടുംബത്തെയോ ഹൈന്ദവ കുടുംബത്തെയോ ചൂണ്ടിക്കാണിച്ച്‌ തരാന്‍ അങ്ങേക്കാകുമോ പിതാവേ?’

യു.എ.ഇ.യില്‍ നിന്നോ ഖത്തറില്‍ നിന്നോ കുവൈത്തില്‍ നിന്നോ ബഹറൈനില്‍ നിന്നോ ഒമാനില്‍ നിന്നോ മലേഷ്യയില്‍ നിന്നോ ബാംഗ്ലാദേശില്‍ നിന്നോ ഓടിക്കപ്പെട്ട ഒരു മലയാളി ക്രൈസ്തവ-ഹൈന്ദവ കുടുംബത്തെ കുറിച്ച്‌ താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ തിരുമേനി? അപ്പോള്‍ കാണുന്നവനെ ”അപ്പാ” എന്ന് വിളിക്കുന്നത് ഒരുതരം തല മറന്ന് എണ്ണ തേക്കലാണ്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ക്രൈസ്തവ-ഹൈന്ദവ സഹോദരങ്ങളാണ് ആലഞ്ചേരി പിതാവിന്‍്റെ പ്രസ്താവന സത്യമാണെങ്കില്‍ മറുപടി നല്‍കേണ്ടത്. അതവര്‍ ചെയ്യുമെന്നാണ് എന്‍്റെ പ്രതീക്ഷ.കെ ടി ജലീൽ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post