ഇന്ത്യ 225 റൺസിന്‌ പുറത്തായി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  


കൊളംബോ: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടി ശ്രീലങ്ക. ടോസ് നേടിബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിനു പുറത്തായി. മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറാക്കിചുരുക്കിയിരുന്നു. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. സംഞ് ജുസാംസണ്‍ 46ഉം സൂര്യകുമാര്‍ യാദവ് 40ഉം റണ്‍സെടുത്ത് പുറത്തായി. അവശേഷിക്കുന്നവരില്‍ ആര്‍ക്കും 20 റണ്‍സ് പോലും തികയ് ക്കാനായില്ല.

ലങ്കയ്ക്കു വേണ്ടി അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ദുഷ്മന്തചമീര രണ്ടു വിക്കറ്റുകളും ചാമിക കരുണരത്‌നെ, നായകന്‍ ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവുംവീഴ്ത്തി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •