FilmsMovies

അലക്ഷ്യമായ ഡ്രൈവിംഗ്; നടന്‍ സുരാജിനെതിരെ കേസ്

Keralanewz.com

നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്തു. കഴിഞ്ഞ ദിവസം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റിരുന്നു.

എറണാകുളം പാലാരിവട്ടത്ത് ഉണ്ടായ വാഹനാപകടത്തിന് പിന്നാലെയാണ് സൂരാജിനെതിരെ കേസ് എടുത്തത്. പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് സുരാജിനെതിരെ കേസ് എടുത്തിരിക്കുന്നത്. അപകടമുണ്ടാക്കിയ കാറുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

Facebook Comments Box