Fri. Apr 26th, 2024

രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ചത് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആണ്: ചിന്ത ജെറോം

By admin Jul 25, 2021 #news
Keralanewz.com

കൊച്ചി: ആത്മഹത്യ ചെയ്ത ട്രാന്‍സ് യുവതി അനന്യ അലക്സിണു നീതി ഉറപ്പാക്കി യുവജന കമ്മീഷന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം. രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ച ഭരണഘടന സ്ഥാപനമാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍ എന്ന് ചിന്ത ജെറോം വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങളുടെ വിവിധ വിഷയങ്ങള്‍ക്കകത്ത് യുവജനകമ്മീഷന്‍ സജീവമായി ഇടപെട്ട് നീതി ഉറപ്പാക്കുമെന്നും ചിന്ത വ്യക്തമാക്കുന്നു.

അനന്യയുടെ വീട് സന്ദര്‍ശിച്ച ചിന്ത ജെറോം കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അനന്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷന്‍ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നല്‍കിയെന്നും ചിന്ത ജെറോം ഫേസ്‌ബുക്കില്‍ കുറിച്ചു.

‘ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് സന്ദര്‍ശിച്ചു. അനന്യയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷന്‍ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നല്‍കി. അനന്യയുടെ ആത്മഹത്യയെ തുടര്‍ന്ന് യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. അനന്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അനന്യയുടെ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ച ഭരണഘടന സ്ഥാപനമാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. തുടര്‍ന്നും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങളുടെ വിവിധ വിഷയങ്ങള്‍കകത്ത് യുവജനകമ്മീഷന്‍ സജീവമായി ഇടപെട്ട് നീതി ഉറപ്പാക്കും’, ചിന്ത വ്യക്തമാക്കുന്നു.

https://www.facebook.com/chinthajerome.in/posts/4395908440459574
Facebook Comments Box

By admin

Related Post