Mon. May 6th, 2024

അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20-യില്‍ ഇന്ത്യയ്ക്ക് ജയം

By admin Aug 19, 2023
Keralanewz.com

അയര്‍ലൻഡിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യൻ ജയം.ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലൻഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സില്‍ നില്‍ക്കേ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാൻ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ കളി ഉപേക്ഷിച്ച്‌ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post

You Missed