Thu. May 2nd, 2024

നികുതി അടയ്ക്കാത്തതിന് ഒരു നോട്ടീസും വീണയ്ക്ക് കിട്ടിയിട്ടില്ല.മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ അവാസ്തവമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ

By admin Aug 21, 2023 #Ak Balan
Keralanewz.com

വീണാ വിജയനുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ അവാസ്തവമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പ്രതികരിച്ചു.ഐജിഎസ്ടി ഓരോ മാസവും കൊടുത്തതിന്റെ രേഖകള്‍ പുറത്തുവിട്ടാല്‍ എംഎല്‍എ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാൻ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.

ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ എംഎല്‍എ ഖേദപ്രകടനം നടത്താൻ തയാറാകണം. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് വീണയ്ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഐജിഎസ്ടി കൊടുത്തിട്ടില്ലെന്ന് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എ പറഞ്ഞത്. മതിയായ നികുതി നല്‍കിയില്ലെന്ന് പറഞ്ഞ് ഇൻകം ടാക്സ് അടക്കമുള്ള ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടോ എന്നും ബാലൻ ചോദിച്ചു.

Facebook Comments Box

By admin

Related Post