National News

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ക്ഷണിതാവ് മാത്രം; അതൃപ്തി പ്രകടിപ്പിച്ച്‌ രമേശ് ചെന്നിത്തല. ബിജെപിയിലേക്ക് ക്ഷണിക്കാൻ കേന്ദ്ര നേതൃത്തം

Keralanewz.com

തനിക്ക് ഇപ്പോള്‍ ലഭിച്ചത് 19 വര്‍ഷം മുൻപുള്ള സ്ഥാനമാണെന്ന് ചെന്നിത്തല പറഞ്ഞു.പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് മുൻപ് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം നേടാനുള്ള ചരടുവലികള്‍ ചെന്നിത്തല നേരത്തേ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല. എന്നാല്‍ കേരളത്തില്‍ നിന്നും പുതുതായി ശശി തരൂരിനെയാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ കൂടാതെ എകെ ആന്റണിയേയും കെസി വേണുഗോപാലിനേയും നിലനിര്‍ത്തിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായിട്ടാണ് ഉള്‍പ്പെടുത്തിയത്.

എന്നാൽ ചെന്നിത്തലയുമായി ചർച്ച നടത്താൻ ബിജെപി കേന്ദ്ര നേതൃത്തം ശ്രമിച്ചേക്കും. കോൺഗ്രസിലെ സീനിയർ നേതാവിനുണ്ടായ നാണക്കേടിൽ നിന്നും രക്ഷിച്ചു കേന്ദ്രത്തിൽ ഉന്നത സ്ഥാനം നൽകാം എന്ന് ബിജെപി നേതാക്കൾ ഓഫർ നൽകിയെക്കും. ഇതിനായി വേണ്ടി വന്നാൽ അമിത് ഷാ നേരിട്ട് ഇടപെട്ടേക്കും.

Facebook Comments Box