വൈക്കത്തപ്പന്റെ മണ്ണിൽ യൂത്ത് ഫ്രണ്ട് (എം) നെ ഷാനോയും എബിനും നയിക്കും.
വൈക്കം :നവോത്ഥാന കേരളത്തിന്റെ നെടുനായകത്വം വഹിക്കുന്ന വൈക്കത്തപ്പന്റെ മണ്ണിൽ കേരള യൂത്ത് ഫ്രണ്ട് (എം) നെ ഷാനോ കെ.പി. യും എബിൻ പാപ്പച്ചനും നയിക്കും. ഉജ്വലമായ പോരാട്ടങ്ങൾ കണ്ട സമരഭൂമിയിൽ കേരള യൂത്ത് ഫ്രണ്ട് (എം) ഇരുവർണ്ണ പതാക കൂടുതൽ ഉയരത്തിൽ പാറിപ്പറത്താൻ ഉള്ള പുതിയ തുടക്കത്തിനാണ് വൈക്കം നിയോജകമണ്ഡലം ഇലക്ഷൻ കൺവെൻഷൻ സാക്ഷ്യം വഹിച്ചത്. ആലപ്പുഴയും വൈക്കവും അടങ്ങുന്ന അപ്പർ കുട്ടനാടൻ മേഖലകൾ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ശാക്തിക മേഖലയാണ്. ശ്രീ.ജോസ് കെ മാണി എം.പി. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ചെയർമാനായതിന് ശേഷം കേരളത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വലിയ തോതിൽ സ്വാധീനം കൂടുന്ന കാഴ്ച്ചക്ക് വർത്തമാനരാഷ്ട്രീയ കേരളം സാക്ഷിയായി. അതിന്റെചുവടുപിടിച്ച് വൈക്കത്തും യൂത്ത് ഫ്രണ്ട് (എം)ന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.നിരവധി പുതിയ യുവതി യുവാക്കളെ കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ ഭാഗമാക്കുവാൻ സാധിച്ചു. സംഘാടകത്വവും സംഘടനാപാഠവവും വൈക്കത്തെ യുവജനങ്ങൾക്ക് ജന്മസിദ്ധമായി ലഭിച്ച വരങ്ങളാണ്. ത്യാഗോജ്വലമായ നിരവധി സംഘടന പ്രവർത്തനങ്ങൾക്കും സമരങ്ങൾക്കും നവോത്ഥാന പ്രവർത്തനങ്ങൾക്കും വൈക്കത്തിന്റെ ഭൂമിക വേദിയായിട്ടുണ്ട്. അതിന്റെ പിൻമുറക്കാരായ വൈക്കത്തെ യൂത്ത് ഫ്രണ്ട് (എം) കരുത്തുറ്റ സംഘാടകരെ തന്നെയാണ് നിയോജകമണ്ഡലം ഭാരവാഹികളായി തെരഞ്ഞെടുത്തിരിക്കുന്നത്.
കേരള യൂത്ത് ഫ്രണ്ട് (എം) വൈക്കം നിയോജകമണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷാനോ , കെ.എ അപ്പച്ചൻ സാറിന്റെ കണ്ടെത്തൽ ആയിരുന്നു.വൈക്കം മുഹമ്മദ് ബഷീർ സ്മാരക മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ അപ്പച്ചൻ സാറിന്റെ കൂടെ കേരള കോൺഗ്രസ് (എം ) രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. ഷാനോയുടെ വടിവൊത്ത കൈ അക്ഷരങ്ങളും ,റിപ്പോർട്ടും കണക്കും സൂക്ഷിക്കുന്നതിനുള്ള കഴിവും തിരിച്ചറിഞ്ഞ് അപ്പച്ചൻ സാർ കെ.റ്റി.യൂ.സി (എം) ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻറെ ഓഫീസ് സെക്രട്ടറിയായി ആദ്യ അവസരം നൽകി. DB കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും ,പ്രൊഫഷണൽ കോഴ്സ് കാലഘട്ടത്തിലും സജീവ പാർട്ടി പ്രവർത്തനം . ജോലി സംബന്ധമായ പ്രവാസം,തിരികെ നാട്ടിലെത്തിയപ്പോൾ മുതൽ യൂത്ത് ഫ്രണ്ടിൽ സജീവമായി.കേരള യൂത്ത് ഫ്രണ്ട് (എം) തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് . ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ ശോഭിച്ചു. കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.തന്റെ വാർഡിലെ എല്ലാ ഭവനങ്ങളിലും മരുന്ന്, ഭക്ഷണം മുതലായ അവശ്യസാധനങ്ങൾ എത്തിച്ച് കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചതിന് നിരവധി അംഗീകാരങ്ങൾ തേടിയെത്തി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ 9-ാം വാർഡ് നിന്ന് ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഷാനോയുടെ നേതൃത്വത്തിൽ വൈക്കത്ത് യൂത്ത് ഫ്രണ്ടിന് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയും .
വെച്ചൂർ മണ്ഡലത്തിലെ പതിമൂന്നാം വാർഡിന്റെ പ്രസിഡന്റായി യൂത്ത് ഫ്രണ്ട് (എം) ൽ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ച എബിൻ പാപ്പച്ചൻ വെച്ചൂരിലെ സാംസ്കാരിക സാമൂഹിക മത രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. മികച്ച സംഘാടകനും ആത്മാർത്ഥയുള്ള പൊതുപ്രവർത്തകനും എന്ന് പരക്കെ അംഗീകാരമുള്ള എബിൻ പുരാതനമായ കുടവച്ചൂർ സെന്റ്മേരിസ് പള്ളി CLC അംഗമാണ്. കേരള യൂത്ത് ഫ്രണ്ട് എം വെച്ചൂർ മണ്ഡലം ട്രഷറർ വൈക്കം നിയോജകമണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ സംഘടനാ പ്രവർത്തനരംഗത്തും . ഗ്രന്ഥശാല പ്രവർത്തന സഹകരണസംഘം അംഗം, PJ M ലൈബ്രറി കൗൺസിൽ മെമ്പർ തുടങ്ങിയ നിലകളിൽ സാംസ്കാരിക രംഗത്തും സജീവമാണ്.കോവിഡ് സന്നദ്ധസേനയുടെ കൺവീനർ നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. HDFC ബാങ്ക് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം വൈക്കത്തുനിന്നുള്ള കേരള യൂത്ത് ഫ്രണ്ട് (എം) ഭാവി വാഗ്ദാനമാണ്.
സംഘടനാ രംഗത്തുളള
പോരായ്മകൾ പരിഹരിച്ച് അതിശക്തമായ സംഘടനാ പ്രവർത്തനം വൈക്കം നിയോജക മണ്ഡലത്തിലാകമാനം വ്യാപിക്കുവാൻ ഷാനോയുടെയും എബിന്റെയും നേതൃത്വത്തിലുള്ള നിയോജകമണ്ഡലം കമ്മിറ്റിക്ക് കഴിയും.
✍️✍️✍️
Group: 488
കേരളാ ന്യൂസിൻ്റെ വാട്ട് സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/BX5WblTmDKXFaHJwda34k8
കേരളാ ന്യൂസിൻ്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക👇
https://www.facebook.com/keralanewz/
കേരളാ ന്യൂസിൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ👇
https://t.me/joinchat/Q3sPUBfED5fBoPg0hsmsSw
ഡെയ്ലി ഹണ്ടിൽ വാർത്ത വായിക്കുവാൻ👇
https://profile.dailyhunt.in/www.keralanewz.com
K🅴🆁🅰🅻🅰 N🅴🆆🆉.🅲🅾🅼